തിരുവനന്തപുരം: 2020ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു. ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
മന്ത്രി സജി ചെറിയാൻ അധ്യക്ഷനായിരുന്നു. മികച്ച നടൻ ജയസൂര്യ, നടി അന്ന ബെൻ, സ്വഭാവ നടൻ സുധീഷ്, സ്വഭാവനടി ശ്രീരേഖ, മികച്ച ചിത്രത്തിന്റെ സംവിധായകൻ ജിയോ ബേബി, മികച്ച സംവിധായകൻ സിദ്ധാർഥ് ശിവ, എഡിറ്റർ മഹേഷ് നാരായണൻ, ഗായകൻ ഷഹബാസ് അമൻ, ഗായിക നിത്യ മാമ്മൻ, പ്രത്യേക അവാർഡ് നേടിയ നഞ്ചിയമ്മ തുടങ്ങിയവർ മുഖ്യമന്ത്രിയിൽനിന്ന് അവാർഡുകൾ ഏറ്റുവാങ്ങി.
ചലച്ചിത്ര അവാർഡിന്റെ വിശദാംശങ്ങളടങ്ങിയ പുസ്തകം മന്ത്രി പി.രാജീവ് മന്ത്രി പി. പ്രസാദിന് നൽകി പ്രകാശനം ചെയ്തു. ഡിസംബർ ഒന്പതു മുതൽ 14 വരെ നടക്കുന്ന രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള യുടെ പോസ്റ്ററിന്റെ പ്രകാശനകർമം മന്ത്രി വി.ശിവൻകുട്ടി മന്ത്രി മുഹമ്മദ് റിയാസിന് നൽകി നിർവഹിച്ചു.