കണ്ണൂർ: കേരളത്തിലെ ഏക മുസ്ലിം രാജവംശമായ കണ്ണൂർ അറയ്ക്കൽ സ്വരൂപത്തിന്റെ 39-ാമത് സുൽത്താൻ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീക്കുഞ്ഞി ബീവി(87) അന്തരിച്ചു.
കബറടക്കം കണ്ണൂർ സിറ്റി ജുമാ മസ്ജിദിൽ നടത്തി. ഭർത്താവ്: പരേതനായ എ.പി. ആലിപ്പി (റിട്ട. മദ്രാസ് പോർട്ട് അഡ്മിനിസ്ട്രേറ്റർ ഓഫീസർ). മക്കൾ: ആദിരാജ അബ്ദുൾ ഷുക്കൂർ, ആദിരാജ നസീമ, ആദിരാജ റഹീന.
മരുമക്കൾ: ജെ.കെ. താഹിറ, സി.പി. അഷ്റഫ്, പരേതനായ എം.കെ. അഷ്റഫ്. 1957 മുതൽ 1980 മേയ് വരെ അറയ്ക്കൽ സ്വരൂപത്തിന്റെ സുൽത്താനായിരുന്ന ആദിരാജ ആമിന ബീവിയുടെയും കാപ്പാട്ടെ നടമ്മൽ കപ്പോളി അസൻഹാജിയുടെയും ഒൻപത് മക്കളിൽ എട്ടാമത്തെ മകളായി 1934ലായിരുന്നു മറിയുമ്മയുടെ ജനനം.
ആദിരാജ ഫാത്തിമ മുത്ത് ബീവിയുടെ വിയോഗത്തെ തുടർന്ന് 2019 മേയ് നാലിനാണ് മറിയുമ്മ അധികാരമേറ്റത്. ജ്യേഷ്ഠത്തി ആയിഷ മുത്തബീവി 1998 മുതൽ 2006 വരെ സുൽത്താൻ സ്ഥാനം വഹിച്ചിട്ടുണ്ട്.