കൊച്ചി: ഭാവികാലംകൂടി കണക്കിലെടുത്താണ് റോഡുകള്‍ നിര്‍മിക്കേണ്ടതെന്നും ഭൂതകാലത്തിന്റെ അവശിഷ്ടങ്ങളായി റോഡുകള്‍ മാറരുതെന്നും ഹൈക്കോടതി അഭിപ്രയപ്പെട്ടു.
നാടുകാണി-പരപ്പനങ്ങാടി റോഡിന്റെ വീതി 12 മുതല്‍ 15 മീറ്റര്‍ വരെ കൂട്ടി നിര്‍മിക്കാനായിരുന്നു പദ്ധതിയെങ്കിലും ഇപ്പോള്‍ വീതി പത്തു മീറ്ററാക്കി ചുരുക്കിയെന്ന് സര്‍ക്കാര്‍ അറിയിച്ചപ്പോഴാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന് ഇക്കാര്യം പറഞ്ഞത്.
വര്‍ധിച്ചുവരുന്ന ട്രാഫിക്കും റോഡപകടങ്ങളും കണക്കിലെടുത്ത് ഭാവിയിലേക്കുള്ള ഒരു കരുതല്‍ റോഡ് നിര്മാണത്തിലുണ്ടാവണമെന്ന് പറഞ്ഞാല്‍ ആരും എതിര്‍പ്പുമായി വരില്ലെന്ന് ഹൈക്കോടതി പറഞ്ഞു. തുടര്‍ന്ന് സര്‍ക്കാരിന്റെ തീരുമാനത്തിനായി ഹര്‍ജി ഡിസംബര്‍ 14ലേക്ക് മാറ്റി.