കോഴിക്കോട്: അധികാരമോഹികള്‍ മാത്രമാണ് പാര്‍ട്ടി വിട്ടുപോയതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. പാര്‍ട്ടിയില്‍ വിഭാഗീയതയും പ്രശ്നങ്ങളുമില്ല.
മുതിര്‍ന്ന നേതാക്കളും നിലവിലുള്ള നേതൃത്വവും തമ്മില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും യുഡിഎഫ് യോഗത്തില്‍നിന്നു വിട്ടുനില്‍ക്കുന്നത് എന്താണെന്ന് അറിയില്ല. എല്ലാക്കാര്യങ്ങളും മുതിര്‍ന്ന നേതാക്കളോട് കൂടിയാലോചിച്ചാണു നടത്തുന്നത്. വിഷയത്തില്‍ നേതാക്കളുമായി ചര്‍ച്ച നടത്തും.
താഴേത്തട്ടിലുള്ളവരുടെ ജീവിതപ്രശ്നങ്ങള്‍ വിലയിരുത്താനും പരിഹാരം കണ്ടെത്താനുമുള്ള ജനജാഗരണ്‍ പരിപാടിയുമായി കോണ്‍ഗ്രസ് മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ കെപിസിസി ജനറല്‍ സെക്രട്ടറിമാരായ പി.എം. നിയാസ്, കെ. ജയന്ത് എന്നിവരും പങ്കെടുത്തു.