കോട്ടയം: റബർ - ആവർത്തന കൃഷിസബ്സിഡിക്ക് അപേക്ഷ സമർപ്പിക്കാനുള്ള തീയതി ഡിസംബർ 31 വരെ ദീർഘിപ്പിച്ചു നൽകാൻ നടപടി സ്വീകരിക്കണമെന്ന് റബർബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടറോട് തോമസ് ചാഴികാടൻ എംപി ആവശ്യപ്പെട്ടു.
ദീർഘ കാലത്തിനു ശേഷമാണ് ആവർത്തന കൃഷിക്കുള്ള സബ്സിഡിക്കായി കേന്ദ്രസർക്കാർ ഫണ്ട് അനുവദിച്ചിരിക്കുന്നത്. സബ്സിഡിക്കുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഇന്നാണ്.
എന്നാൽ സംസ്ഥാനത്ത് ഉണ്ടായ അതിവർഷവും പ്രകൃതിക്ഷോഭവും മൂലം പലർക്കും അപേക്ഷ സമയപരിധിക്കുള്ളിൽ സമർപ്പിക്കാൻ കഴിഞ്ഞില്ല.
ഇക്കാര്യം അനുഭാവപൂർവം പരിഗണിച്ച് അപേക്ഷ സമർപ്പിക്കാനുള്ള സമയം ദീർഘിപ്പിച്ചു നൽകാമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ എംപിക്ക് ഉറപ്പുനൽകി.