തിരുവനന്തപുരം: സർക്കാരിനെതിരേ തുടർ സമര പരന്പരകൾക്കൊരുങ്ങാൻ യുഡിഎഫ്. സ്ത്രീപീഡനം, പോലീസ് അതിക്രമം, ഇന്ധന വിലകുറയ്ക്കാത്ത കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നടപടി, കെ-റെയിൽ ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള വിഷയങ്ങളിൽ ജനങ്ങളെ അണിനിരത്തിയുള്ള സമരങ്ങൾക്ക് ഒരുങ്ങുകയാണ് യുഡിഎഫ്.
ഇന്നു ചേരുന്ന യുഡിഎഫ് യോഗത്തിൽ ഇതു സംബന്ധിച്ച ചർച്ചകളുണ്ടാകും. മൊഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആലുവയിൽ കോണ്ഗ്രസ് നടത്തിയ സമരം ഏറെ ജനശ്രദ്ധ നേടിയ സാഹചര്യത്തിലാണ് മുന്നണി ഒന്നടങ്കം സമര രംഗത്തേക്കു വരുന്നതിനെക്കുറിച്ചു ചർച്ച ചെയ്യുന്നത്.
എന്നാൽ, നേരത്തേ യുഡിഎഫ് സംവിധാനത്തിൽ ആദ്യഘട്ട സമരം ചർച്ച ചെയ്തു തീരുമാനിച്ചെങ്കിലും കോണ്ഗ്രസ് സമരങ്ങളിൽ സഹകരിപ്പിക്കാത്ത നടപടിയിൽ യുഡിഎഫിലെ ചില ഘടകകക്ഷികൾക്ക് അതൃപ്തിയുണ്ട്. ഇതും യോഗത്തിൽ ചർച്ചയാകും. ജനപ്രതിനിധികൾ അടക്കം പങ്കെടുക്കുന്ന സമരങ്ങൾ ദിവസങ്ങൾ നീണ്ടിട്ടും പിന്തുണ പ്രഖ്യാപിച്ച് എത്തിച്ചേരാത്ത മുതിർന്ന ഘടകകക്ഷി നേതാക്കളുടെ സമീപനത്തിൽ കോണ്ഗ്രസ് നേതാക്കൾക്കും അതൃപ്തിയുണ്ടെന്നാണു സൂചന.
വലിയ എതിർപ്പുയരുന്ന അർധ-അതിവേഗ റെയിൽപാതയ്ക്കായി ഭൂമി നഷ്ടമാകുന്നവരുടെ ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ഇവരുടെ സമരത്തിനു പിന്തുണ നൽകും.
ഇന്ന് രാജ്യസഭാ ഉപതെരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തിൽ യുഡിഎഫിന്റെ മുതിർന്ന നേതാക്കളെല്ലാം തിരുവനന്തപുരത്തുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് യുഡിഎഫ് യോഗം രാവിലെ പത്തിനു കന്റോണ്മെന്റ് ഹൗസിൽ ചേരുന്നത്.
കെ. ഇന്ദ്രജിത്ത്