തിരുവനന്തപുരം: എംബിബിഎസ്, ബിഡിഎസ്, മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള സംസ്ഥാന റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നത് എൻട്രൻസ് കമ്മീഷണർ ഏതാനും ദിവസത്തേക്കു നീട്ടി. നീറ്റ് യുജി ഫലം സമർപ്പിക്കാൻ ഒരവസരം കൂടി അഭ്യർഥിച്ച് നിരവധി വിദ്യാർഥികൾ സമീപിച്ചതിനെത്തുടർന്ന് നീറ്റ് ഫലം ഓണ്‍ലൈനായി സമർപ്പിക്കാൻ 30ന് വൈകുന്നേരം അഞ്ച് വരെ സമയം അനുവദിച്ചു.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് പരിശോധിക്കാം: www.cee.kerala.gov.in
ഹെൽപ്ലൈൻ: 0471 2525300.