കൊച്ചി: മെഡിക്കല്‍ പിജി പ്രവേശനത്തിന് സാമൂഹ്യവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്കുള്ള സംവരണ സീറ്റുകള്‍ ഒമ്പതു ശതമാനത്തില്‍ നിന്ന് 27 ശതമാനമായി വര്‍ധിപ്പിച്ചതിനെതിരേ ഒരു വിഭാഗം എംബിബിഎസ് വിദ്യാര്‍ഥികള്‍ നല്കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
മെഡിക്കല്‍ പിജി കോഴ്സുകളില്‍ 833 സീറ്റുകള്‍ നിലവിലുള്ളതില്‍ 427 സീറ്റുകളിലേക്ക് എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണര്‍ തയാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്നാണ് പ്രവേശനം നടത്തുന്നത്. സംസ്ഥാനത്ത് ആകെയുള്ള സീറ്റുകളില്‍ ഒമ്പതു ശതമാനം മാത്രമാണ് സാമൂഹ്യവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിരുന്നത്.
എന്നാല്‍ 2021 -2022 മുതല്‍ സംവരണ സീറ്റുകള്‍ 27 ശതമാനമാക്കി വര്‍ധിപ്പിച്ച് സര്‍ക്കാര്‍ കഴിഞ്ഞ ഒക്ടോബര്‍ 20 നു സര്‍ക്കുലര്‍ ഇറക്കി. ഇതിലൂടെ പൊതുവിഭാഗത്തിലുള്ളവര്‍ക്ക് ലഭിക്കേണ്ട സീറ്റുകളുടെ എണ്ണം കുറഞ്ഞെന്നു ഹര്‍ജിയില്‍ പറയുന്നു. 2021 ലെ നീറ്റ് - പിജി പരീക്ഷ എഴുതി പ്രവേശനം കാത്തിരിക്കുന്നവരാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.