കാസർഗോഡ്: പ്ലസ് വൺ വിദ്യാർഥിയെ ബലമായി പിടിച്ചിരുത്തി മുടി മുറിച്ച സംഭവത്തിൽ ഒമ്പത് പ്ലസ് ടു വിദ്യാർഥികൾക്കെതിരേ മഞ്ചേശ്വരം പോലീസ് കേസെടുത്തു. ഉപ്പള ജിഎച്ച്എസ്എസിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.
മുടി നീട്ടിവളർത്തിയ വിദ്യാർഥിയോട് അന്നേദിവസം മുടി വെട്ടിയശേഷം ക്ലാസിൽ വന്നാൽ മതിയെന്ന് സീനിയർ വിദ്യാർഥികൾ താക്കീതു നൽകിയിരുന്നു. എന്നാൽ വിദ്യാർഥി മുടി വെട്ടാതെ ക്ലാസിൽ വന്നു.
ഇതു ശ്രദ്ധയിൽപ്പെട്ട സീനിയർ വിദ്യാർഥികൾ ഈ വിദ്യാർഥിയെ സ്കൂളിനു പുറത്ത് റോഡരികിലേക്കു കൊണ്ടുപോയി ബലമായി പിടിച്ചിരുത്തി കത്രിക കൊണ്ട് മുടി മുറിക്കുകയായിരുന്നു.