തിരുവനന്തപുരം: പല കാരണങ്ങളാൽ തൊഴിൽ നഷ്ടമായശേഷം ജോലിയിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവർക്ക് തൊഴിലവസരമൊരുക്കി ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന യുകെ ആസ്ഥാനമായുള്ള ബഹുരാഷ്ട്ര സോഫ്റ്റ്വേര്‍ ടെസ്റ്റിംഗ് കമ്പനി ടെസ്റ്റ്ഹൗസ് .
വ്യക്തിപരമായ കാരണങ്ങളാൽ ജോലി ഉപേക്ഷിക്കേണ്ടി വന്ന സ്ത്രീകളെ ഔദ്യോഗിക ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. ജോലിയിലേക്ക് തിരിച്ചുവരവ് ആഗ്രഹിക്കുന്ന വ്യക്തികളുടെ ഐ ടി നൈപുണ്യവികാസത്തിനുള്ള മികച്ച അവസരമായിരിക്കും ഇത്.
ഇപ്പോൾ നടപ്പിലാക്കുന്ന ഈ കരിയർ റിട്ടേൺ പ്രോഗ്രാമിലൂടെ ജോലി നഷ്ടപ്പെട്ടവരോ കരിയർ ബ്രേക്ക് ഉള്ളവരോ ആയവർക്ക് ജോലിയിലേക്ക് മടങ്ങാനുള്ള മികച്ച അവസരമാണൊരുക്കുന്നത്. ഫുൾ ടൈം, പാർട്ട് ടൈം ജോലികളിലേക്കാണ് ഉദ്യോഗാർഥികളെ തേടുന്നതെന്നു ഗ്ലോബൽ ചീഫ് ഹ്യൂമൻ റിസോഴ്സ് ഓഫീസർ അജിത് കുമാർ പറഞ്ഞു.