തിരുവനന്തപുരം: ഇന്ത്യൻ ധവള വിപ്ലവത്തിന്റെ പിതാവ് ഡോ. വർഗീസ് കുര്യന്റെ ജന്മദിനമായ ഇന്ന് തിരുവനന്തപുരം മേഖലാ യൂണിയന്റെ പരിധിയിലെ നാല് ശിശു സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് മിൽമ ഉത്പന്നങ്ങൾ സൗജന്യമായി വിതരണം ചെയ്യും. ഒന്‍പത് സ്ഥാപനങ്ങളിലെ 230 കുട്ടികൾക്കാണ് വിതരണം നടത്തുന്നത്.
ഇന്ന് ഉച്ചക്ക് 12ന് പഴവങ്ങാടി ചിത്ര ഹോമിൽ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം മേഖലാ യൂണിയൻ കണ്‍വീനർ എൻ. ഭാസുരാംഗൻ ഉത്പന്ന വിതരണ വാഹനത്തിന്റെ ഫ്ളാഗ് ഓഫ് നിർവഹിക്കും.
ഇന്ന് ഉച്ചക്ക് 12ന് പഴവങ്ങാടി ചിത്ര ഹോമിൽ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം മേഖലാ യൂണിയൻ കണ്‍വീനർ എൻ. ഭാസുരാംഗൻ ഉത്പന്ന വിതരണ വാഹനത്തിന്റെ ഫ്ളാഗ് ഓഫ് നിർവഹിക്കും.