കൊച്ചി: ബിവ്റേജസ് കോര്‍പറേഷന്റെ മദ്യവില്പനശാലകളിലെ തിരക്കു കുറയ്ക്കാനായി സംസ്ഥാനത്തെ മദ്യവില്പന ശാലകളുടെ എണ്ണം കൂട്ടാനോ കുറയ്ക്കാനോ നിര്‍ദേശിച്ചിട്ടില്ലെന്ന് ഹൈക്കോടതി.
കോടതി ഉത്തരവിട്ടെന്ന പേരില്‍ മദ്യവില്പന ശാലകളുടെ എണ്ണം കൂട്ടാനാകില്ലെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് അഭിപ്രായപ്പെട്ടു.
ബെവ്കോ ഔട്ട്ലെറ്റുകളിലെ തിരക്കു നിയന്ത്രിക്കാനും റോഡുകളിലേക്ക് നീളുന്ന ക്യൂ ഒഴിവാക്കാനും നടപടി വേണമെന്ന ഹൈക്കോടതി ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്ത് കൂടുതല്‍ മദ്യവില്പന ശാലകള്‍ തുറക്കാന്‍ നീക്കമുണ്ടെന്നാരോപിച്ച് വി.എം. സുധീരന് നല്കിയ ഹര്‍ജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.