തിരുവനന്തപുരം: പ്രതിഷേധം ഉയർന്നതിനു പിന്നാലെ പ്രഫഷണൽ കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷനായി കഴിഞ്ഞ ദിവസം നിയമിച്ച വി.എസ്. ചന്ദ്രശേഖരന്റെ നിയമനം കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ മരവിപ്പിച്ചു.
പ്രഫഷണൽ കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡോ.എസ്.എസ്. ലാൽ നിലവിലിരിക്കേ കഴിഞ്ഞ ദിവസം പുതിയ പ്രസിഡന്റിനെ നിയമിച്ച നടപടിയിൽ പ്രഫഷണൽ കോണ്ഗ്രസ് ദേശീയ പ്രസിഡന്റ് ശശി തരൂർ എംപി, കെപിസിസി പ്രസിഡന്റിനെ നേരിട്ടു കണ്ട് അതൃപ്തി അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിയമനം മരവിപ്പിച്ചത്.
ചില സാങ്കേതിക കാരണങ്ങളാൽ പ്രഫഷണൽ കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷന്റെ നിയമനം മരവിപ്പിച്ചതായി അറിയിച്ചു കൊണ്ടു കെപിസിസി പത്രക്കുറിപ്പും ഇറക്കി.