തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കു വിദേശത്തോ സ്വദേശത്തോ മെച്ചപ്പെട്ട മറ്റു ജോലികളിൽ ഏർപ്പെടുന്നതിനോ പങ്കാളിക്കൊപ്പം താമസിക്കുന്നതിനോ രണ്ടുംകൂടി ചേർത്തോ സർവീസ് കാലയളിൽ ഇനി മുതൽ പരമാവധി അഞ്ചു വർഷമേ ശന്പളമില്ലാതെ അവധി അനുവദിക്കൂ. ഇതു സംബന്ധിച്ച് ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് വിശദമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.