കൊച്ചി: മഴക്കാലത്തെ അതിജീവിക്കാന്‍ കഴിയുന്ന തരത്തിലുള്ള മികച്ച റോഡുകള്‍ നിര്മിക്കാനാകില്ലെങ്കില് എന്‍ജിനിയര്‍മാര്‍ രാജി വച്ച് പോകുകയാണു വേണ്ടതെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം.
കൊച്ചി നഗരത്തിലും പരിസരങ്ങളിലുമുള്ള റോഡുകള്‍ ടാര്‍ ചെയ്ത് ആറു മാസം കൊണ്ട് തകര്‍ന്ന നിലയിലായെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പരിഗണിച്ചാണ് സിംഗിള്‍ ബെഞ്ച് രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.
റോഡുകള്‍ തകര്‍ന്ന കുറ്റത്തിന് ഇവരെ പ്രതി ചേര്‍ക്കുകയാണ് വേണ്ടതെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് അഭിപ്രായപ്പെട്ടു.
കൊച്ചിയിലെ റോഡുകള്‍ സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് സി.പി. അജിത് കുമാര്‍ ഉള്‍പ്പെടെ നല്കിയ ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ആറു മാസം നന്നായിക്കിടക്കുന്ന റോഡ് അടുത്ത ആറു മാസം തകര്‍ന്ന നിലയില്‍ കിടക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഓരോ റോഡിനും ഓരോ ഉദ്യോഗസ്ഥര്‍ക്ക് ചുമതല കൊടുക്കണമെന്നു നിര്‍ദേശിച്ചിരുന്നെങ്കിലും ഒരു നടപടിയുമുണ്ടായില്ല.
റോഡില്‍ കുഴിയുണ്ടായാല്‍ ഉടന്‍ തന്നെ അതു നികത്താന്‍ നിലവില്‍ സംവിധാനമില്ലെന്നായിരുന്നു കൊച്ചി നഗരസഭയുടെ അഭിഭാഷകന് വിശദീകരിച്ചത്. ഇത്തരമൊരു സംവിധാനം ഉണ്ടാക്കുകയല്ലേ വേണ്ടതെന്ന് ഈ ഘട്ടത്തില്‍ സിംഗിള്‍ ബെഞ്ച് ചോദിച്ചു.
ഒരു കുഴി നികത്തുന്നതിനു പകരം ഒരു റോഡ് ഒന്നാകെ നികത്തേണ്ട സ്ഥിതിയായി. നമ്മുടെ റോഡുകള്‍ സഞ്ചാരയോഗ്യമാക്കണമെന്ന് പറഞ്ഞുപറഞ്ഞ് കോടതിക്കു തന്നെ നാണക്കേടായി തുടങ്ങി. റോഡ് നന്നാക്കണമെന്ന ഉത്തരവുകള്‍ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ മറന്നു. കഴിഞ്ഞ വര്‍ഷം തകര്‍ന്ന റോഡുകള്‍ തന്നെയാണ് ഇത്തവണയും തകര്‍ന്നിട്ടുള്ളത്- ഹൈക്കോടതി പറഞ്ഞു.