കളമശേരി: ആര്‍ട്ടിക്കിലെ മഞ്ഞുരുക്കം ഇന്ത്യന്‍ മണ്‍സൂണിനെ സ്വാധീനിക്കുകയും അതിതീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുമെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ. രവിചന്ദ്രന്‍.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നടക്കുന്ന ഇന്‍ട്രോമെറ്റ്-21 അന്താരാഷ്ട്ര കാലാവസ്ഥാ സിമ്പോസിയത്തിന്റെ പ്ലീനറി പ്രഭാഷണത്തിലാണ് ഈ വെളിപ്പെടുത്തല്‍.
ഒരു ദശാബ്ദത്തില്‍ രണ്ടു ഡിഗ്രി സെല്‍ഷസ് എന്ന തോതിലാണ് ചൂട് വര്‍ധിക്കുന്നത്. ഇത് ആഗോള ശരാശരി താപനത്തിന്റെ ഇരട്ടിയാണ്.
ഇതുമൂലം ശൈത്യകാലത്ത് ദശാബ്ദത്തില്‍ നാലു ശതമാനം എന്ന തോതിലും വേനല്‍ക്കാലത്ത് 13 ശതമാനം എന്ന തോതിലും ഹിമാനികള്‍ ഉരുകുകയും അവയുടെ വിസ്തൃതി കുറയുകയും ചെയ്യുന്നു.
അന്തരീക്ഷത്തിലും സമുദ്രത്തിലും സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതു കാരണമാകും. കാലാവസ്ഥയുടെ താളം പിഴയ്ക്കുകയും ചെയ്യും.
അന്തരീക്ഷത്തില്‍ ചൂടിനെ ആഗിരണം ചെയ്യുന്ന ബ്ലാക്ക് കാര്‍ബണ്‍ പോലുള്ള ധൂളി പടലങ്ങള്‍ അമിതമായി വര്‍ധിക്കുന്നത് മഞ്ഞുപാളിയുടെ പ്രതിഫലനശേഷി കുറയ്ക്കുന്നതിനാല്‍ വര്‍ധിത താപ ആഗിരണം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.