കോട്ടയം: മിഷനറിമാരടക്കമുള്ള ക്രൈസ്തവസമൂഹം ദേശീയതലത്തിലും കേരളത്തിലും വലിയ സംഭാവനകളാണ് നൽകിയിരിക്കുന്നതെന്നും ഇതുസംബന്ധിച്ച് കൂടുതൽ പഠനവും ഗവേഷണവും നടത്തണമെന്നും ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള.
രാഷ്ട്രദീപിക ലിമിറ്റഡ് പുറത്തിറക്കിയ കോഫി ടേബിൾ ബുക്കായ ഐക്കണ്‍സ് ഓഫ് സക്സസിന്റെ പ്രകാശനവും വിശുദ്ധ അൽഫോൻസാമ്മയുടെ സ്വർഗപ്രവേശനത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനവും കോട്ടയം ബിസിഎം കോളജ് ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു ഗവർണർ പി.എസ്. ശ്രീധരൻ പിള്ള.
ഭാരതത്തിന്റെ സാംസ്കാരിക രംഗത്തും ദേശീയബോധത്തിന്റെ വളർച്ചയ്ക്കും ക്രൈസ്തവ സമൂഹം അമൂല്യമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. അച്ചടിരംഗത്തും ഭാഷകളുടെ പരിപോഷണത്തിനു വഴിതെളിച്ച നിഘണ്ടു, വ്യാകരണ പുസ്തകങ്ങളുടെ രചനയിലും ക്രൈസ്തവർ വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്. ക്രൈസ്തവരുടെ സംഭാവനകൾ പുതിയ തലമുറയിലേക്ക് എത്തിക്കുന്നതിൽ ദീപിക വഹിക്കുന്ന പങ്ക് ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. ബിസിനസ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചു വിജയഗാഥ രചിച്ചവരെ ഉൾക്കൊള്ളിച്ച് ഐക്കണ്‍സ് ഓഫ് സക്സസ് ബുക്ക് പ്രസിദ്ധീകരിച്ചതിലൂടെ സ്വയംപര്യാപ്ത ഇന്ത്യക്കുള്ള മാധ്യമങ്ങളുടെ പങ്കാണ് ദീപിക നിർവഹിച്ചിരിക്കുന്നത്.
മാധ്യമപ്രവർത്തനം വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലും ലാഭനഷ്ടം നോക്കാതെ ദീപിക ജനങ്ങൾക്കുള്ള സന്ദേശമായി പ്രവർത്തിക്കുന്നു. സഹനജീവിതത്തിലൂടെ വിശുദ്ധപടവുകൾ കയറിയ വിശുദ്ധ അൽഫോൻസാമ്മ ചെറിയൊരു കാലഘട്ടംകൊണ്ടുതന്നെ ഈശ്വരസാക്ഷാത്കാരമാണ് ജീവിതത്തിൽ നിർവഹിച്ചതെന്നും ഗവർണർ ശ്രീധരൻപിള്ള പറഞ്ഞു.
രാഷ്ട്രദീപിക ലിമിറ്റഡ് ചെയർമാൻ ഡോ. ഫ്രാൻസിസ് ക്ലീറ്റസ് അധ്യക്ഷത വഹിച്ചു. ജല വിഭവ മന്ത്രി റോഷി അഗസ്റ്റിൻ സന്ദേശം നൽകി. ദീപിക ചീഫ് എഡിറ്റർ റവ.ഡോ. ജോർജ് കുടിലിൽ, തോമസ് ചാഴികാടൻ എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ചങ്ങനാശേരി ദേവമാതാ പ്രൊവിൻസ് പ്രൊവിൻഷൽ സിസ്റ്റർ ലിസ് മേരി എഫ്സിസി, രാജി മാത്യു ആൻഡ് കന്പനി പാലാ മാനേജിംഗ് ഡയറക്ടർ രാജി മാത്യു എന്നിവർ പ്രസംഗിച്ചു. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ സ്വാഗതവും എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് നന്ദിയും പറഞ്ഞു. ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഐക്കണ്‍സ് ഓഫ് സക്സസ് കോപ്പി രാജി മാത്യുവിനു നൽകി പ്രകാശനം ചെയ്തു.