പത്തനംതിട്ട: ഫാ.ജോസഫ് വരമ്പുങ്കല്‍ ഒഐസി ഇനി പോലീസ് വേഷത്തിലും. സ്റ്റുഡന്റ്സ് പോലീസ് കേഡറ്റിന്റെ കമ്യൂണിറ്റി പോലീസ് ഓഫീസറായിട്ടാണ് ഫാ.ജോസഫ് വരമ്പുങ്കല്‍ ചുമതലയേറ്റത്. പോലീസിലെ എസ്ഐ റാങ്കിനു തത്തുല്യമായ അംഗീകാരം കമ്യൂണിറ്റി പോലീസ് ഓഫീസര്‍ക്കു ലഭിക്കും.
റാന്നി ചെറുകുളഞ്ഞി ബഥനി ഹൈസ്കൂള്‍ അധ്യാപകനായ ഫാ.ജോസഫ് വരമ്പുങ്കല്‍ (ദിപിന് ജോസഫ് ജോണ്‍) മലങ്കര കത്തോലിക്കാ സഭയുടെ ബഥനി സന്യാസസമൂഹത്തിലെ ആലുവ നവജ്യോതി പ്രോവിന്‍സ് അംഗമാണ്.
അഞ്ചുവര്‍ഷമായി അധ്യാപനരംഗത്തുള്ള അദ്ദേഹം ചെറുകുളഞ്ഞി സ്കൂളില്‍ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് രൂപീകരണത്തിനു മുന്‍കൈയെടുത്തു. യൂണിറ്റിന്റെ ചുമതലക്കാരനായി പോകാന്‍ ആഗ്രഹിച്ച ഫാ. ജോസഫിന് സഭാ നേതൃത്വം അനുമതി നല്കി. പോലീസ് ട്രെയിനിംഗ് കോളജില്‍ പരിശീലനവും പാസിംഗ് ഔട്ട് പരേഡും പൂര്‍ത്തീകരിച്ചാണ് യൂണിഫോം അണിഞ്ഞത്. വൈദികവൃത്തിയും അധ്യാപനവും ഒപ്പം കമ്യൂണിറ്റി പോലീസ് സേവനവും ഒന്നിച്ചു കൊണ്ടുപോകുന്നതില്‍ സന്തോഷമുണ്ടെന്ന് ഫാ. ജോസഫ് പറഞ്ഞു.
കൊറോണ വ്യാപനഘട്ടത്തിലെ ലോക്ഡൗണ്‍ സമയത്ത് നിസ്വാര്‍ഥ സേവനം നടത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരം അര്‍പ്പിച്ച് ഫാ.ജോസഫ് വരമ്പുങ്കല്‍ നിര്‍മിച്ച ശില്പം ഏറെ ശ്രദ്ധ നേടിയിരുന്നു.