കൂത്താട്ടുകുളം: പൂജ ബംബർ ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനം കൂത്താട്ടുകുളം കിഴകൊന്പിൽനിന്നു വിറ്റ ടിക്കറ്റിന്. അഞ്ചു കോടി അടിച്ച ഭാഗ്യവാനെ തേടുകയാണ് കേരളം.
കിഴകൊന്പ് മോളെപറന്പിൽ ജേക്കബ് കുര്യന്റെ കൈയിൽ നിന്നാണ് ആ ഭാഗ്യവാൻ ടിക്കറ്റ് വാങ്ങിയത്. 15 വർഷമായി ലോട്ടറി വ്യാപാരിയായ ജേക്കബ് വിറ്റ ലോട്ടറികൾക്ക് ഒന്നര ലക്ഷം രൂപ വരെ സമ്മാനം അടിച്ചിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് ഇത്ര വലിയ തുക അടിക്കുന്നത്. തിരുവനന്തപുരം ജില്ലാ ഭാഗ്യക്കുറി ഓഫീസിൽനിന്ന് കൂത്താട്ടുകുളത്തെ ലോട്ടറി വ്യാപാരിയുടെ ഭാര്യ മെർലിൻ ഫ്രാൻസിസിന്റെ പേരിലുള്ള T8497 നന്പറിലുള്ള ഏജൻസിയാണ് ടിക്കറ്റ് എടുത്തത്. ഇതിൽ RA591801 എന്ന നന്പർ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിട്ടുള്ളത്.