തൃശൂർ: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷൻ തൃശൂർ അസീസി പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ ലിറ്റിൽ മേരി തെരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റർ ഫോണ്‍സി മരിയ അസി. പ്രൊവിൻഷ്യൽ സുപ്പീരിയറായും സിസ്റ്റർ അൻസ ജോണ്‍, സിസ്റ്റർ മെർളി മാടക്കായ്, സിസ്റ്റർ ഫിലോ ജീസ് എന്നിവർ പ്രൊവിൻഷ്യൽ കൗണ്‍സിലേഴ്സായും നിയമിതരായി. സിസ്റ്റർ നാൻസി മരിയ ഫൈനാൻസ് ഓഫീസറായും സിസ്റ്റർ മരിയ ജെയിൻ സെക്രട്ടറിയായും ചാർജെടുത്തു.