സിനിമയിലും സമൂഹമാധ്യമങ്ങളിലുമൊക്കെ സജീവമായ പൃഥ്വിരാജ് തന്റെ സ്വകാര്യ ജീവിതം പരമാവധി ആരാധകരിൽനിന്ന് മറച്ചുവയ്ക്കാൻ ശ്രമിക്കുന്ന വ്യക്തിയാണ്. എന്നാൽ മകളുടെ മൂന്നാം ജന്മദിനത്തിൽ കുഞ്ഞിന്റെ സുന്ദരമായ ചിത്രം ഫേസ്ബുക്കിലൂടെ ആരാധകർക്കായ് പങ്കുവച്ചിരിക്കുകയാണ് പൃഥ്വി. ചിത്രം ഇതിനോടകംതന്നെ വൈറലായിക്കഴിഞ്ഞു. തന്റെയോ കുടുംബത്തിന്റെയോ താരപ്രഭ ഒരിക്കലും മകളുടെ ബാല്യത്തെ ബാധിക്കരുത് എന്ന നിർബന്ധമുള്ള പൃഥ്വി മകൾ അലംകൃത മേനോന്റെ ചിത്രങ്ങൾ ഇതുവരെ സമൂഹമാധ്യമങ്ങൾവഴി പങ്കുവച്ചിരുന്നില്ല. മകളുടെ ചിത്രങ്ങൾ ഷെയർ ചെയ്താലും അതിൽ മുഖം മറച്ചിരിക്കും.
മകൾക്ക് ജന്മദിന ആശംസകൾ അറിയിച്ചായിരുന്നു പൃഥ്വിയുടെ പോസ്റ്റ്. പിറന്നാൾ ആശംസകൾ അറിയിച്ച എല്ലാവർക്കും അല്ലി എന്ന അലംകൃത നന്ദി അറിയിച്ചതായും പൃഥ്വി പറഞ്ഞു. മകളെക്കുറിച്ചുള്ള പോസ്റ്റുകളിൽ സണ്‍ ഷൈൻ എന്നാണ് പൃഥ്വി അവളെ വിശേഷിപ്പിക്കുന്നത്. മുന്‍പ് സ്കൂളിൽ ചേർത്തപ്പോഴും ഇതേ അഭിസംബോധനയിൽ പോസ്റ്റിട്ടിരുന്നു. ഏതായാലും പൃഥ്വിയുടെ സൺഷെെനിന്റെ മുഖം കണ്ട സന്തോഷത്തിലാണ് ആരാധകർ