മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ചെത്തുന്ന ദി പ്രീസ്റ്റ് മാര്‍ച്ച് 11ന് റിലീസ് ചെയ്യും. സംസ്ഥാനത്ത് സെക്കന്റ് ഷോ അനുവദിച്ചതിന്റെ പിന്നാലെയാണ് അണിയറപ്രവർത്തകരുടെ പ്രഖ്യാപനം. ത്രില്ലര്‍ ഗണത്തിലുള്ള സിനിമ നവാഗതനായ ജോഫിൻ .ടി.ചാക്കോയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയും ആര് ഡി ഇല്യുമിനേഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം.
മമ്മൂട്ടിക്കും മഞ്ജു വാര്യര്‍ക്കുമൊപ്പം കൈദി ഫെയിം ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍,ജഗദീഷ്, എന്നിവരും ദ പ്രീസ്റ്റിലുണ്ട്. സെക്കന്റ് ഷോ അനുവദിക്കാത്തതിനെത്തുടർന്ന് പ്രീസ്റ്റിന്റെ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു.