ദ പ്രീസ്റ്റിലെ കഥാപാത്രം തനിക്ക് ഗുണം ചെയ്യുമെന്ന് കരുതുന്നതായി നടി നിഖില വിമൽ. ഞാൻ പ്രകാശൻ, ഒരു യമണ്ടൻ പ്രേമകഥ, മേര നാം ഷാജി തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ലഭിച്ചില്ല. ദ പ്രീസ്റ്റ് വന്നപ്പോൾ ആ കാത്തിരിപ്പ് വെറുതെയായില്ലെന്ന് തോന്നി. പ്രീസ്റ്റിന്റെ സംവിധായകൻ ജോഫിൻ തന്റെ സുഹൃത്താണ്. സിനിമയുടെ കഥ ആദ്യമായി കേട്ട ആളുകളിൽ ഒരാളാണ് താനെന്നും നിഖില സോഷ്യൽ മീഡിയയിൽ വ്യക്തമാക്കി.
മമ്മൂട്ടിയും മഞ്ജു വാരിയരും ആദ്യമായി ഒരുമിച്ചെത്തുന്ന ത്രില്ലർ ചിത്രമാണ് ദി പ്രീസ്റ്റ്. നവാഗതനായ ജോഫിൻ.ടി.ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം ബി.ഉണ്ണിക്കൃഷ്ണന്, വി.എന്‍ ബാബു എന്നിവർ ചേർന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്