തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നതുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്നു കാണിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ മുഖ്യമന്ത്രി പിണറായി വിജയനു കത്തയച്ചു.
കേരളം ആവശ്യപ്പെട്ടതപോലെ പരമാവധി വെള്ളം തമിഴ്നാട്ടിലേക്കു കൊണ്ടുപോകും. ജനതാത്പര്യം സംരക്ഷിക്കും. ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്താൻ വേണ്ടതെല്ലാം ചെയ്യും.
ജലനിരപ്പ് ഉയരുന്നതുമായി ബന്ധപ്പെട്ട സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഇതുമായി ബന്ധപ്പെട്ട് കേരളത്തിന് എല്ലാ വിവരങ്ങളും നൽകണമെന്ന് ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയെന്നും സ്റ്റാലിൻ കത്തിൽ പറയുന്നു.