ചെറുതോണി: ഇടുക്കി ജലസംഭരണിയിലെ ജലനിരപ്പ് ക്രമീകരിക്കാനായി തുറന്ന ചെറുതോണി അണക്കെട്ടിന്റെ മൂന്നു ഷട്ടറുകളിൽ അവസാനത്തേതും അടച്ചു.
രണ്ടു ഷട്ടറുകൾ കഴിഞ്ഞ 22-ന് അടച്ചിരുന്നു. ശേഷിച്ചിരുന്ന ഒരു ഷട്ടർ 35 സെന്റിമീറ്ററിൽനിന്ന് 40 സെന്റിമീറ്ററായി ഉയർത്തിവച്ചിരിക്കുകയായിരുന്നു. ഈ ഷട്ടറാണ് ഇന്നലെ ഉച്ചകഴിഞ്ഞ് 2.30-ന് അടച്ചത്.
അണക്കെട്ടിലെ ജലനിരപ്പ് 2397.90 അടിയിലെത്തിയതിനാലാണിത്. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്.