മുക്കം(കോഴിക്കോട്): നിലവിലുള്ള വനസംരക്ഷണനിയമത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതിനു കേന്ദ്ര സർക്കാൻ മുന്നോട്ടുവച്ച നിർദേശങ്ങൾ നടപ്പാക്കാൻ പിന്തുണ നല്കുന്നതായി കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി രൂപീകരിച്ച കർഷക കൗൺസിലിന്റെ പ്രഥമ യോഗം. നാടിന്റെ വികസനത്തെയും കർഷക സമൂഹത്തിന്റെ നിലനില്പിനെയും സാരമായി ബാധിക്കുന്ന നിലവിലുള്ള കർശന വനനിയമ വ്യവസ്ഥകളിൽ മാറ്റം അനിവാര്യമാണ്.
നാടിന്റെ പച്ചപ്പിനെ പോലും ഇല്ലാതാക്കുന്നതാണ് നിലവിലുള്ള വനനിയമത്തിലെ പല ഭാഗങ്ങളും. ഇവയിൽ മാറ്റം വേണം. കപട പരിസ്ഥിതിവാദികളായവരുടെ ഇടപെടൽ മൂലം ഭേദഗതി നിർദ്ദേശങ്ങൾ ജനവിരുദ്ധമായി മാറാതിരിക്കാൻ ജാഗ്രത വേണമെന്നും ഭരണാധികാരികൾ ജനപക്ഷ നിലപാടുകൾക്കൊപ്പം നിലനില്ക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കൃഷിയിടങ്ങളിലേക്കു കടന്നുകയറി ജനങ്ങൾക്കും കൃഷിക്കും ശല്യമാകുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കുന്ന നടപടി വേണം. വ്യാപക കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലുന്നതിനും ഇവയെ പ്രാദേശിക ഭരണകൂടങ്ങളുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ പരസ്യമായി ലേലം ചെയ്തു വില്ക്കുന്നതിനും ഉത്തരവ് ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.
ഓൺലൈൻ പ്ലാറ്റ്ഫോമിൽ ചേർന്ന യോഗത്തിൽ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി രാജീവ് ജോസഫ് ആമുഖ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ജോസുകുട്ടി ഒഴുകയിൽ വിഷയാവതരണം നടത്തി. കർഷക കൗൺസിൽ കോ-ഓർഡിനേറ്റർ ബേബി പെരുമാലിൽ, ഗ്ലോബൽ സമിതി ഭാരവാഹികളായ ചാർളി പാലക്കുടി , ബിനോയി തോമസ്, ജോമി ഡൊമിനിക്, ഐപ്പച്ചൻ തടിക്കാട്ട്, ജോസ് വട്ടുകുളം, ചാക്കോച്ചൻ കാരാമയിൽ ,ജോമി മാത്യു ജോസ് കുട്ടി മാടപ്പള്ളി, വർഗീസ് ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.