തിരുവനന്തപുരം: രണ്ടു പേർക്ക് ഇരിക്കാവുന്ന കണ്ടക്ടർ സീറ്റുകളിൽ കണ്ടക്ടർക്കു പുറമെ ഒരു യാത്രക്കാരനെ ഇരുന്നു യാത്ര ചെയ്യാൻ അനുവദിക്കേണ്ടതാണെന്ന് കെഎസ്ആർടിസി എംഡി നിർദേശം നൽകി. എന്നാൽ, വനിതാ കണ്ടക്ടർമാരാണെങ്കിൽ ഈ സീറ്റിൽ സ്ത്രീ യാത്രക്കാരെ മാത്രമേ ഇരിക്കാൻ അനുവദിക്കൂ.
യാത്രക്കാർ സുരക്ഷിതമായി മാസ്ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതിനാലും കെഎസ്ആർടിസി ജീവനക്കാർ പൂർണമായും വാക്സിനെടുത്ത സാഹചര്യത്തിലുമാണ് തീരുമാനം.
വിദ്യാർഥികൾക്കടക്കം ഒരു സീറ്റിൽ ഒരാൾ എന്ന നിബന്ധന വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇനിയും സീറ്റുകൾ ഒഴിച്ചിട്ട് സർവീസ് നടത്താൻ സാധിക്കില്ലെന്ന നിലപാടിലാണ് കെഎസ്ആർടിസി.