കോട്ടയം: അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവകലാശാല നടത്തിയ ലോക ശാസ്ത്രജ്ഞരുടെ പട്ടികയിൽ എംജി വൈസ് ചാൻസലറും പൊളിമർ സയൻസ്, നാനോ സയൻസ് ആന്റ് ടെക്നോളജി മേഖലകളിലെ പ്രമുഖ ശാസ്തജ്ഞനും ഗവേഷകനുമായ ഡോ. സാബു തോമസിന് കേരളത്തിൽ നിന്നുള്ള ശാസ്ത്രജ്ഞരിൽ ഒന്നാം സ്ഥാനം.
സംസ്ഥാനത്ത് നിന്ന് ആകെ 35 പേരാണ് പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്. ലോകത്തെ ഏറ്റവും ഉന്നതരായ രണ്ട് ശതമാനം ശാസ്ത്രജ്ഞരിൽ ഒരാളായ അദ്ദേഹത്തിന് ലോക റാങ്കിങ്ങിൽ പോളിമർ സയൻസ് വിഭാഗത്തിൽ 88-ാം സ്ഥാനം നേടാൻ കഴിഞ്ഞു. ഈ വിഭാഗത്തിൽപ്പെട്ട ശാസ്ത്രജ്ഞരിൽ ഇന്ത്യയിൽ രണ്ടാം സ്ഥാനമാണ് ഡോ. സാബു തോമസിനുള്ളത്.