ദിലീപ് നായകനായി എത്തുന്ന രാമലീലയുടെ റിലീസിംഗിനെക്കുറിച്ചു പുറത്തുവന്ന വാർത്തകൾ നിഷേധിച്ച് സംവിധായകൻ അരുണ്‍ ഗോപി രംഗത്ത്. ചിത്രം ഈ മാസം 22ന് തിയറ്ററുകളിലെത്തുമെന്നായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്.
കൊച്ചിയിൽ പ്രമുഖ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ കുറ്റാരോപിതനായി ദിലീപ് റിമാൻഡിൽ കഴിയുന്നതിനാൽ ജൂലൈയിൽ തീരുമാനിച്ച ചിത്രത്തിന്റെ റിലീസ് പിന്നീട് പലതവണ മാറ്റിവച്ചിരുന്നു. ചലച്ചിത്ര മേഖലയിൽ നിന്നും പുറമേ നിന്നും നടനും രാമലീലയ്ക്കും നൽകുന്ന പിന്തുണയിൽ അദ്ദേഹം നന്ദി അറിയിച്ചു. മാത്രമല്ല ചിത്രത്തിന്റെ റിലീസിംഗ് തീയതി ഒൗദ്യോഗികമായി ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.