തിരുവനന്തപുരം: അമ്മ അറിയാതെ സ്വന്തം കുഞ്ഞിനെ ബന്ധുക്കൾ ദത്തു നല്കിയെന്ന പരാതിയിൽ അമ്മ അനുപമയുടെ മൊഴി ഇന്നു വനിതാ ശിശുവികസന ഡയറക്ടർ രേഖപ്പെടുത്തും. ഇന്നു വൈകുന്നേരം നാലിന് ഡയറക്ടറേറ്റിൽ എത്തി മൊഴി നല്കാനാണ് നിർദേശം.
ദത്ത് നല്കുന്നതു സംബന്ധിച്ചുള്ള കാര്യത്തിൽ എന്തൊക്കെയാണു നടന്നതെന്നതിൽ ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജുഖാന്റെ മൊഴി നേരത്തേ രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കുഞ്ഞിനെ നഷ്ടപ്പെട്ടുവെന്ന പരാതി ഉന്നയിച്ച അനുപമയുടെ മൊഴിയും ശിശുവികസനവകുപ്പ് രേഖപ്പെടുത്തുന്നത്.