+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉന്നതശാസ്ത്രജ്ഞരുടെ പട്ടികയിൽ എസ്ബി കോളജിലെ ഡോ. രഞ്ജിത്ത് തോമസും

ച​ങ്ങ​നാ​ശേ​രി: ലോ​ക​ത്തി​ലെ ഉ​ന്ന​ത​രാ​യ ര​ണ്ടു ശ​ത​മാ​നം ശാ​സ്ത്ര​ജ്ഞ​രു​ടെ പ​ട്ടി​ക​യി​ൽ എ​സ്ബി കോ​ള​ജ് ര​സ​ത​ന്ത്ര വി​ഭാ​ഗം അ​സി. പ്ര​ഫ​സ​ർ ഡോ. ​ര​ഞ്ജി​ത്ത് തോ​മ​സും. ലോ​ക​പ്ര​ശ​സ്ത​മാ​
ഉന്നതശാസ്ത്രജ്ഞരുടെ പട്ടികയിൽ എസ്ബി കോളജിലെ ഡോ. രഞ്ജിത്ത് തോമസും
ച​ങ്ങ​നാ​ശേ​രി: ലോ​ക​ത്തി​ലെ ഉ​ന്ന​ത​രാ​യ ര​ണ്ടു ശ​ത​മാ​നം ശാ​സ്ത്ര​ജ്ഞ​രു​ടെ പ​ട്ടി​ക​യി​ൽ എ​സ്ബി കോ​ള​ജ് ര​സ​ത​ന്ത്ര വി​ഭാ​ഗം അ​സി. പ്ര​ഫ​സ​ർ ഡോ. ​ര​ഞ്ജി​ത്ത് തോ​മ​സും.

ലോ​ക​പ്ര​ശ​സ്ത​മാ​യ സ്റ്റാ​ൻ​ഫോ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യും ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​ക്കാ​ദ​മി​ക് പ​ബ്ലി​ഷ​റാ​യ എ​ൽ​സീ​വി​യ​റും ചേ​ർ​ന്നു പു​റ​ത്തി​റ​ക്കി​യ പ​ട്ടി​ക​യി​ലാ​ണ് ഡോ. ​ര​ഞ്ജി​ത്തി​ന് സ്ഥാ​നം ല​ഭി​ച്ച​ത്. ഡോ.​ര​ഞ്ജി​ത്തി​നു ല​ഭി​ച്ച ബ​ഹു​മ​തി ശ​താ​ബ്ദി നി​റ​വി​ലെ​ത്തി​യ എ​സ്ബി കോ​ള​ജി​ന് അ​ഭി​മാ​ന​മാ​യി.

കെ​മി​സ്ട്രി ആ​ൻ​ഡ് ഫി​സി​ക്സ് ശാ​സ്ത്ര​ശാ​ഖ​യി​ൽ മി​ക​വു തെ​ളി​യി​ച്ച​തി​നാ​ണ് അം​ഗീ​കാ​രം. കെ​മി​ക്ക​ൽ ഫി​സി​ക്സി​ൽ ചെ​യ്തി​ട്ടു​ള്ള പ്ര​ബ​ന്ധ​ങ്ങ​ളാ​യി​രു​ന്നു മാ​ന​ദ​ണ്ഡം.

ദേ​ശീ​യ​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ നി​ല​വാ​രം പു​ല​ർ​ത്തു​ന്ന 85ഓ​ളം ശാ​സ്ത്ര​പ്ര​ബ​ന്ധ​ങ്ങ​ളു​ടെ ര​ച​യി​താ​വു​കൂ​ടി​യാ​യ ഇ​ദ്ദേ​ഹം ല​ണ്ട​ൻ ആ​സ്ഥാ​ന​മാ​യ റോ​യ​ൽ സൊ​സൈ​റ്റി​യു​ടെ ഗ​വേ​ഷ​ണ പു​ര​സ്കാ​ര​ത്തി​നും അ​ർ​ഹ​നാ​യി​രു​ന്നു.

ച​ങ്ങ​നാ​ശേ​രി ഫാ​ത്തി​മാ​പു​രം കാ​ട്ടു​പ​റ​ന്പി​ൽ പ​രേ​ത​നാ​യ കെ.​ജെ തോ​മ​സി​ന്‍റെ​യും അ​ച്ചാ​മ്മ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: എ​സ്ബി കോ​ള​ജി​ലെ സാ​ന്പ​ത്തി​ക ശാ​സ്ത്ര​വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഡോ. ​അ​നി​ല സ്ക​റി​യ.