തൃശൂർ: കേരള കലാമണ്ഡലം ഫെലോഷിപ്പും അവാർഡുകളും എൻഡോവ്മെന്റുകളും പ്രഖ്യാപിച്ചു. അമ്മനൂർ പരമേശ്വരൻ ചാക്യാർക്കും ചേർത്തല തങ്കപ്പപ്പണിക്കർക്കുമാണ് ഫെലോഷിപ്പ്. 50,000 രൂപയും കീർത്തിപത്രവും ഫലകവുമാണ് ഫെലോഷിപ്പ്. കലാമണ്ഡലം ഗോപിനാഥ പ്രഭ കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാട് സ്മാരക അവാർഡിനും അർഹനായി.
മാർഗി വിജയകുമാർ - കഥകളിവേഷം, കലാമണ്ഡലം കെ.പി. അച്യുതൻ-കഥകളിസംഗീതം, കലാമണ്ഡലം രാജൻ- ചെണ്ട, കലാമണ്ഡലം അച്യുതവാര്യർ - മദ്ദളം, അപ്പുണ്ണി തരകൻ - അണിയറ, സരോജിനി നങ്ങ്യാരമ്മ - കൂടിയാട്ടം, പല്ലവികൃഷ്ണൻ - മോഹിനിയാട്ടം, കുഞ്ചൻ സ്മാരകം ശങ്കരനാരായണൻ - തുള്ളൽ, എൻ.കെ. മധുസൂദനൻ - മൃദംഗം, മഠത്തിലാത്ത് ഗോവിന്ദൻകുട്ടി നായർ - പഞ്ചവാദ്യം എന്നിവരാണ് അവാർഡുകൾക്ക് അർഹരായത്. മുപ്പതിനായിരം രൂപയും കീർത്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
പുരസ്കാരങ്ങൾ നേടിയവർ കെ.ബി. ജയാനന്ദ് - സമഗ്ര സംഭാവന, കലമാണ്ഡലം ഐശ്വര്യ - യുവപ്രതിഭ, സി.കെ. നാരായണൻ നന്പൂതിരി - മുകുന്ദരാജ സ്മൃതി എന്നിവരാണ് പുരസ്കാരങ്ങൾ നേടിയത്.
എൻഡോവ്മെന്റിന് അർഹരായവർ: ഡോ. സുമിത നായർ, കലാമണ്ഡലം അനിൽകുമാർ, കലാണ്ഡലം കൃഷ്ണേന്ദു, മരുത്തോർവട്ടം കണ്ണൻ, കരിവെള്ളൂർ രത്നകുമാർ, നെടുന്പുള്ളി രാംമോഹൻ, ജനകശങ്കർ.
വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ, ഭരണസമിതിയംഗങ്ങളായ ഡോ. എൻ.ആർ. ഗ്രാമപ്രകാശ്, ടി.കെ. വാസു, പെരുവനം കുട്ടൻമാരാർ, കെ. രവീന്ദ്രനാഥ്, കലാമണ്ഡലം പ്രഭാകരൻ എന്നിവരാണ് പത്രസമ്മേളനത്തിൽ അവാർഡുകൾ പ്രഖ്യാപിച്ചത്.
അടുത്ത മാസം ഏഴ്, എട്ട്, ഒന്പത് തീയതികളിൽ നടക്കുന്ന വാർഷികത്തോടനുബന്ധിച്ച അവാർഡുകളും എൻഡോവ്മെന്റുകളും വിതരണംചെയ്യും.