കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് അഞ്ച് അടികൂടി ഉയർന്നാൽ കോടതിയുടെ അനുവദനീയമായ 142 അടിയിലേക്ക് എത്തും. ഇന്നലെ വൈകുന്നേരം ആറിന് ജലനിരപ്പ് 137.3 അടി പിന്നിട്ടു. സെക്കൻഡിൽ 3380 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്പോൾ 2200 ഘനയടി വെള്ളമാണ് തമിഴ്നാട്ടിലേക്കൊഴുക്കുന്നത്.
ഞായറാഴ്ച വൈകുന്നേരം 136.9 അടിയായിരുന്നു ജലനിരപ്പ്. ഇന്നലെ പകൽ അണക്കെട്ട് പ്രദേശത്ത് മഴയില്ലായിരുന്നെങ്കിലും വൈകുന്നേരത്തോടെ മഴ തുടങ്ങി. മഴ കനത്താൽ ഇന്നു പകൽ ജലനിരപ്പ് 138 അടി പിന്നിട്ടേക്കും.
ഞായറാഴ്ച വൈകുന്നേരം 136.9 അടിയായിരുന്നു ജലനിരപ്പ്. ഇന്നലെ പകൽ അണക്കെട്ട് പ്രദേശത്ത് മഴയില്ലായിരുന്നെങ്കിലും വൈകുന്നേരത്തോടെ മഴ തുടങ്ങി. മഴ കനത്താൽ ഇന്നു പകൽ ജലനിരപ്പ് 138 അടി പിന്നിട്ടേക്കും.