ഇരിട്ടി(കണ്ണൂർ): സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി സ്കൂളും പരിസരവും ശുചീകരിക്കുന്നതിനിടെ ശുചിമുറിയിൽ ഒളിപ്പിച്ച നിലയിൽ നാടൻ ബോംബുകൾ കണ്ടെത്തി.
ആറളം ഗവ ൺമെന്റ് ഹയർസെക്കൻഡറി സ്കൂളിന്റെ ശുചിമുറിയിൽനിന്നാണ് രണ്ടു ബോംബുകൾ കണ്ടെത്തിയത്. തേങ്ങയാണെന്നാണ് ശുചീകരണ ജീവനക്കാർ ആദ്യം കരുതിയത്. പിന്നീട് ബോംബുകളാണെന്ന സംശയത്തിൽ അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു.
അധ്യാപകർ പോലീസിനെ അറിയിച്ചതിനെത്തുടർന്ന് ആറളം എസ്ഐ വി.വി. ഷിജുവും സംഘവും സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ഇവ നാടൻ ബോംബുകളാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് കണ്ണൂരിൽനിന്നുള്ള ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി ബോംബുകൾ നിർവീര്യമാക്കി.
ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്കൂൾ പരിസരങ്ങളിൽ പരിശോധന നടത്തി. സ്കൂൾ തുറക്കാനിരിക്കെ ബോംബുകൾ കണ്ടെത്തിയ സാഹചര്യത്തിൽ രക്ഷിതാക്കളും അധ്യാപകരും വിദ്യാർഥികളും ആശങ്കയിലാണ്.