നെടുമ്പാശേരി: രാജ്യത്തിന്റെ സ്വന്തം വിമാനക്കമ്പനിയായ എയർ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള തീരുമാനം ഹജ്ജ് യാത്രയുടെ ടിക്കറ്റ് നിരക്ക് പകുതിയായി കുറച്ചേക്കുമെന്നു സൂചന.
എയർ ഇന്ത്യയുടെ നേതൃത്വത്തിൽ ഇന്ത്യയിൽനിന്നു നടന്നുവന്നിരുന്ന ഹജ്ജ് സർവീസിനായി ഇനി മത്സരാടിസ്ഥാനത്തിൽ ഗ്ലോബൽ ടെൻഡർ നടക്കുമെന്നും വിവിധ വിമാനക്കമ്പനികൾ ഹജ്ജ് സർവീസിനായി രംഗത്തെത്തുന്നതോടെ ടിക്കറ്റ് നിരക്ക് പകുതിയായി കുറയുമെന്നുമാണ് വിലയിരുത്തൽ.
സാധാരണ യാത്രയ്ക്കുള്ള ടിക്കറ്റ് നിരക്കിനെ അപേക്ഷിച്ച് ചാർട്ടേഡ് വിമാനങ്ങൾ കുറഞ്ഞ നിരക്ക് ഈടാക്കിയാണ് സർവീസ് നടത്തുന്നത് എന്നതും ഗുണമാകും.