കോട്ടയം: സ്പെഷൽ സ്കൂളുകളിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ ജൂണ്‍ മുതൽ സെപ്റ്റംബർ വരെയുള്ള നാലു മാസങ്ങളിലെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം അവതാളത്തിൽ. ഓണത്തിനുമുന്‍പ് സാധാരണ സ്കൂളിലെ കുട്ടികൾക്കൊപ്പം ഭിന്നശേഷിക്കാർക്കും സൗജന്യഭക്ഷ്യക്കിറ്റ് നൽകണമെന്ന സർക്കാർ ഉത്തരവ് ഇതുവരെ നടപ്പായിട്ടില്ല.
സാധാരണ സ്കൂളിലെ കുട്ടികളുടെ ഭക്ഷ്യക്കിറ്റ് വിതരണം ഏതാണ്ടു പൂർത്തിയായി. സ്പെഷൽ സ്കൂളുകളിലെ കുട്ടികളുടെ ഭക്ഷ്യക്കിറ്റ് വിതരണം ഇനിയും തുടങ്ങാനായിട്ടില്ല. വിദ്യാഭ്യാസ വകുപ്പിൽനിന്നും ഉത്തരവ് കൈ മാറാത്തതാണ് ഭക്ഷ്യക്കിറ്റ് വിതരണം നടക്കാൻ തടസമെന്നു സപ്ലൈക്കോ അധികൃതർ പറയുന്നു.
സ്പെഷൽ സ്കൂളുകളിലെ ഭിന്നശേഷിക്കാരായ പാവപ്പെട്ട കുട്ടികൾക്ക് എത്രയുംവേഗം സൗജന്യ ഭക്ഷ്യക്കിറ്റ് ലഭിക്കാൻ അധികാരികൾ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.