തിരുവനന്തപുരം: കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനൽ കോംപ്ലക്സിന്റെ നിർമാണം സംബന്ധിച്ച് ചെന്നൈ ഐഐടി സ്ട്രക്ചറൽ എൻജിനിയറിംഗ് വിഭാഗം മേധാവി പ്രഫ. അളകസുന്ദര മൂർത്തി സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ചു നിർദേശങ്ങൾ സമർപ്പിക്കാൻ അഞ്ചംഗ വിദഗ്ധ ഉന്നതതല സമിതിയെ ചുമതലപ്പെടുത്തിക്കൊണ്ട് ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു.
ചീഫ് ടെക്നിക്കൽ എക്സാമിനർ എസ്. ഹരികുമാർ (കണ്‍വീനർ), ഐഐടി ഖരഗ്പുർ സിവിൽ എൻജിനിയറിംഗ് വിഭാഗം മേധാവി പ്രഫ. നിർജർ ധംഗ്, കോഴിക്കോട് എൻഐടി സ്ട്രക്ചറൽ എൻജിനിയറിംഗ് വിഭാഗം സീനിയർ പ്രഫ.ഡോ. ടി.എം. മാധവൻ പിള്ള, പൊതുമരാമത്തു ബിൽഡിംഗ്സ് ചീഫ് എൻജിനിയർ എൽ. ബീന, തിരുവനന്തപുരം എൻജിനിയറിംഗ് കോളജ് പ്രഫ.കെ.ആർ. ബിന്ദു എന്നിവരടങ്ങുന്ന വിദഗ്ധ സമിതി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ ആവശ്യപ്പെട്ടിട്ടുണ്ട്.