തിരുവനന്തപുരം: സംസ്ഥാനത്ത് 292 മരണം കൂടികോവിഡ് പട്ടികയിൽ ഉൾപ്പെടുത്തി. ഇന്നലെ 71 മരണം സ്ഥിരീകരിക്കുക കൂടി ചെയ്തതോടെ ആകെ മരണം 28592 ആയി ഉയർന്നു.
മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 211 മരണങ്ങളും സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 81 മരണങ്ങളുമാണ് ഇന്നലെ കോവിഡ് പട്ടികയിൽ ഉൾപ്പെടുത്തിയത്. സമാനമായി 399 മരണം ശനിയാഴ്ച കോവിഡ് പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.