തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്തു നൽകിയ കേസിൽ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാനെ വിളിച്ചു വരുത്തി വനിത ശിശുവികസന ഡയറക്ടർ. കേസിൽ വനിത ശിശുവികസന ഡയറക്ടർ ഷിജു ഖാനിൽ നിന്നും മൊഴി എടുക്കുകയും ചെയ്തു.
ശിശുക്ഷേമ സമിതിയിലെ മറ്റ് ഉദ്യോഗസ്ഥരിൽ നിന്നും ചൈൽഡ് വെൽഫയർ കമ്മിറ്റിയിൽ നിന്നും കേസുമായി ബന്ധപ്പെട്ട് ഡയറക്ടർ വിശദീകരണം തേടും. ഇതിന്റെ അടിസ്ഥാനത്തിലാകും സർക്കാരിന് റിപ്പോർട്ട് നൽകുക. സംഭവത്തിൽ വകുപ്പു തല വീഴ്ചയുണ്ടായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി നേരത്തെ സമ്മതിച്ചിരുന്നു. തുടർന്നാണ് കേസിൽ സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വനിത ശിശുക്ഷേമ ഡയറക്ടറെ ചുമതലപ്പെടുത്തിയത്.
അതേസമയം, എല്ലാം നിയമപരമായാണ് ചെയ്തതെന്ന് ഷിജുഖാൻ പ്രതികരിച്ചു. എല്ലാ കാര്യത്തിലും വിശദീകരണം നൽകിയിട്ടുണ്ട്. ഔദ്യോഗിക കാര്യങ്ങളായതിനാൽ കൂടുതൽ ഒന്നും പറയാനാകില്ലെന്നും ഷിജുഖാൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പ്രതികരിച്ചു.