തിരുവല്ല: ഇരുചക്രവാഹനത്തിന് പിന്നിലിരുന്ന് പോകുന്പോൾ അമ്മയുടെ കൈയിൽ നിന്ന് പിടിവിട്ട് റോഡിൽ വീണ പിഞ്ചുകുഞ്ഞിനു ദാരുണാന്ത്യം.
തിരുവല്ല കവിയൂർ മത്തിമലമൈലുംമൂട്ടിൽ രഞ്ജിത് - ഗീത ദന്പതികളുടെ മൂന്ന് മാസം പ്രായമുള്ള ആദിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ കോട്ടൂർ നാഴിപ്പാറ വട്ടമലയിൽ റോഡിലായിരുന്നു സംഭവം.
ഗീതയുടെ വീട്ടിൽ പോയി ബൈക്കിൽ മടങ്ങിവരവെ ഇവർക്ക് തലചുറ്റൽ ഉണ്ടായതിനെ തുടർന്ന് കൈയിൽ പിടിച്ചിരുന്ന കുഞ്ഞുമായി താഴെ വീഴുകയായിരുന്നു. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചങ്കിലും പിഞ്ചുകുഞ്ഞ് മരണപ്പെടുകയായിരുന്നു.