കൊച്ചി: സിപിഐ മുന്നണിയിലേക്ക് വന്നാല്‍ ഇരുകൈയുംനീട്ടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. സിപിഐ സി.കെ. ചന്ദ്രപ്പന്റെ കാലത്തേക്ക് തിരിച്ചുപോകേണ്ടിയിരിക്കുന്നു.
ഇന്നത്തെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സിപിഎമ്മിനുവേണ്ടി ദാസ്യവൃത്തി ചെയ്യുന്ന നേതാവാണ്. അദ്ദേഹം പിണറായി വിജയന്റെ ഔദാര്യത്തിനായി കാത്തുനിൽക്കുകയാണ്. സിപിഐയുമായി ഇതുവരെ ഒരുചര്‍ച്ചയും നടന്നിട്ടില്ല. അതേസമയം അവര്‍ വരികയാണെങ്കില്‍ കോണ്‍ഗ്രസും യുഡിഎഫും സ്വീകരിക്കാന്‍ തയാറാറെന്നും സുധാകരന് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി സംസ്ഥാനസമിതി അംഗവുമായിരുന്ന എ.വി. ഗോപിനാഥ് രാജി പിന്‍വലിച്ച് പാര്‍ട്ടിയിലേക്ക് തിരിച്ചുവരുമെന്നും സുധാകരന് പറഞ്ഞു. ഗോപിനാഥ് പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയാല്‍ അര്‍ഹതപ്പെട്ട സ്ഥാനങ്ങള്‍ നല്‍കും. ഗോപിനാഥിനെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരാന്‍ ആരും തടസം നില്ക്കുന്നില്ല. ഗോപിനാഥിന്റെ തിരിച്ചുവരവ് സംബന്ധിച്ച രാഷ്ട്രീയ പശ്ചാത്തലത്തെ തരണം ചെയ്യാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.