തിരുവനന്തപുരം: കേരളത്തിലെ കാന്പസുകളിൽ ജനാധിപത്യം പുനഃസ്ഥാപിക്കാൻ നടപടി എടുക്കണമെന്ന് യൂത്ത് കോണ്ഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു.
ഓൾ ഇന്ത്യാ പ്രഫഷണൽ കോണ്ഗ്രസ്, തിരുവനന്തപുരത്ത് നടത്തിയ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അക്രമങ്ങൾ അഴിച്ചുവിട്ട് എസ്എഫ്ഐ ജനാധിപത്യത്തെ കാന്പസുകളിൽനിന്ന് അകറ്റി നിർത്തുകയാണ്.
ജനാധിപത്യ അവകാശങ്ങൾക്കു വേണ്ടി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ജനാധിപത്യ സംഘടനകൾക്ക് ഒപ്പം നിന്ന് എബിവിപിയോട് പോരാടുന്ന എസ്എഫ്ഐ കേരളത്തിൽ നടത്തുന്നത് വിദ്യാർഥി വഞ്ചനയാണ്. എഐഎസ്എഫ് വനിതാ നേതാവിനു നേരേ നടത്തിയ അതിക്രമത്തിൽ തെറ്റു ചെയ്തവർക്കെതിരേ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.