കായംകുളം: കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ മൂന്ന് മേഖലകളിലായി നാളെ മുതൽ 28 വരെ തീയതികളിൽ നേതൃസംഗമം സംഘടിപ്പിക്കുന്നു. വിദ്യാഭ്യാസ സംവിധാനങ്ങൾ ആഗോളതലത്തിൽ സമഗ്രമായ മാറ്റങ്ങൾക്ക് വിധേയമാവുകയാണ്.
പുതിയദേശീയ വിദ്യാഭ്യാസ നയം വിദ്യാഭ്യാസ പ്രക്രിയയിൽ കാതലായ മാറ്റങ്ങൾ ലക്ഷ്യം വയ്ക്കുന്നു. ഈ സന്ദർഭത്തിൽ ശരിയായ ദിശ കുട്ടികൾക്ക് കൈമാറുകയാണ് മേഖലാ സംഗമങ്ങളി ലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
തെക്കൻ മേഖലാ നേതൃസംഗമം ഒക്ടോബർ 26ന് കൊല്ലം പട്ടത്താനം വിമലഹൃദയ ജിഎച്ച്എസ്എസിൽ നടക്കും. കൊല്ലം രൂപതാധ്യക്ഷൻ ഡോ. പോൾ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്യും. മധ്യമേഖലാ നേതൃസംഗമം ഒക്ടോബർ 27ന് പാല, മാർ സ്ലീവാ മെഡിസിറ്റിയിൽ നടക്കും. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. വടക്കൻ മേഖലാ നേതൃസംഗമം ഒക്ടോബർ 28ന് സുൽത്താൻ ബത്തേരി ശ്രേയസ് ഓഡിറ്റോറിയത്തിൽ നടക്കും. ബത്തേരി രൂപതാധ്യക്ഷൻ ഡോ. ജോസഫ് മാർ തോമസ് ഉദ്ഘാടനം ചെയ്യും.
സമ്മേളനങ്ങളിൽ കോർപ്പറേറ്റ് മാനേജർമാരായ ഫാ. ജോർജ് കൊടനൂർ- ബത്തേരി രൂപത, ഫാ. ബർക്കുമൻസ് കുന്നുംപുറം- പാലാ രൂപത, ഫാ. ബിനു തോമസ്- കൊല്ലം രൂപത എന്നിവർ മുഖ്യസന്ദേശം നൽകും.