തിരുവനന്തപുരം: അനുപമയ്ക്കെതിരേ അനുപമയുടെ പങ്കാളി അജിത്തിന്റെ ആദ്യ ഭാര്യ നാസിയ. പ്രസവിച്ച ശേഷം കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറിയത് അനുപമയുടെ അറിവോടെയാണെന്ന് ഇന്നലെ മാധ്യമങ്ങൾക്കു മുന്നിലെത്തിയ നാസിയ പ്രതികരിച്ചു.
അനുപമ സമ്മതപത്രം നൽകിയത് താൻ കണ്ടിരുന്നു. അനുപമയുടെ അച്ഛൻ ആവശ്യപ്പെട്ടതു പ്രകാരം വിവാഹമോചനം തരില്ലെന്നു പറയാൻ അനുപമയുടെ വീട്ടിൽ പോയിരുന്നു. ഇതിനുശേഷമാണ് അനുപമ കുഞ്ഞിനെ ദത്ത് നൽകിയത്. മേഖലാ കമ്മിറ്റിയിലേക്ക് രണ്ടു വർഷം മുൻപ് അനുപമ വന്നതിനു ശേഷമാണ് അജിത്തുമായി ബന്ധം തുടങ്ങിയത്.
അനുപമ ഗർഭിണിയായ വിവരം താൻ അറിഞ്ഞിരുന്നു. അന്ന് അജിത്ത് അനുപമയ്ക്കൊപ്പമാണ് താമസിച്ചത്. അജിത്തും അനുപമയും തമ്മിൽ നിയമപ്രകാരം വിവാഹം കഴിച്ചിട്ടില്ല. തന്റെ വീട്ടുകാരുടെ സമ്മതമില്ലാതെയാണ് അജിത്തിനെ താൻ വിവാഹം കഴിച്ചത്. ഒൻപതു വർഷം മുൻപായിരുന്നു തങ്ങളുടെ വിവാഹം. കഴിഞ്ഞ ജനുവരിയിലാണ് വിവാഹമോചനം നേടിയതെന്നും നാസിയ വ്യക്തമാക്കി.