കോഴിക്കോട്: സംസ്ഥാനത്ത് വ്യാജ ഡീസല്‍ മാഫിയയെ കണ്ടെത്താന്‍ പോലീസ്-എംവിഡി സ്ക്വാഡ് രൂപീകരിച്ചു. മാസങ്ങള്‍ക്ക് മുമ്പേ വ്യാജ ഡീസല്‍ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയെങ്കിലും ഇതിന്റെ ഉറവിടം അജ്ഞാതമാണ്. സംസ്ഥാനത്ത് ഒന്നില്‍ കൂടുതല്‍ പ്രോസസിംഗ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാന വ്യാപകമായി പോലീസും മോട്ടോര്‍വാഹനവകുപ്പും സംയുക്ത പരിശോധന നടത്താന്‍ തീരുമാനിച്ചു.
ഗതാഗതി മന്ത്രി ആന്റണി രാജു ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് വ്യാജ ഡീസല്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ കൂടി പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലും വ്യാജ ഡീസല്‍ ഉറവിടം സംബന്ധിച്ചും ഉപയോഗം സംബന്ധിച്ചും കര്‍ശന പരിശോധന നടത്തും. ഉത്തരമേഖലയില്‍ പോലീസുമായി ചേര്‍ന്ന് സംയുക്ത പരിശോധന ആരംഭിച്ചതായി ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആര്.രാജീവ് അറിയിച്ചു.
കോഴിക്കോട് ജില്ലയില്‍ മാത്രം 120 ലേറെ വാഹനങ്ങളിലാണ് രണ്ടാഴ്ച മുമ്പ് പരിശോധന നടത്തിയത്. ഇതില്‍ ഒരു വാഹനത്തില്‍ വ്യാജ ഡീസല്‍ ഉപയോഗിച്ചതായി കണ്ടെത്തി. ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം നടക്കുന്നുണ്ട്. പ്രധാനമായും പാലക്കാട്, തൃശൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നാണ് വ്യാജ ഡീസല്‍ സംബന്ധിച്ചുള്ള പരാതികള്‍ വന്നത്.
കുന്നംകുളം കേന്ദ്രീകരിച്ചാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാജ ഡീസല്‍ എത്തിക്കുന്നതെന്നാണ് മോട്ടോര്‍വാഹന വിഭാഗത്തിന് ലഭിച്ച വിവരം. ഏതെങ്കിലും ഫാക്ടറിയുടെ മറവിലും മറ്റും ഇത്തരത്തില്‍ വ്യാജ ഡീസലുകള്‍ നിര്‍മിക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്.