തിരുവനന്തപുരം: കഴിഞ്ഞയാഴ്ച ഉണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും കൃഷി നാശനഷ്ടമുണ്ടായ കർഷകർ നഷ്ടപരിഹാരത്തിനായി സംസ്ഥാന കൃഷിവകുപ്പ് വെബ് പോർട്ടൽ ആയ എയിംസ് (AIMS) മുഖേന ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കണമെന്ന് കൃഷി ഡയറക്ടർ അറിയിച്ചു. www.aims.kerala.gov.in വെബ്സൈറ്റുവഴിയും എയിംസ് (AIMS) എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയും അപേക്ഷ സമർപ്പിക്കാം.
എയിംസ് പോർട്ടലിലെ രജിസ്ട്രേഷൻ ഐഡി, പാസ്വേഡ് എന്നിവ ഉപയോഗിച്ച് പോർട്ടലിൽ പ്രവേശിക്കാം. ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത കർഷകർ ആദ്യം എയിംസ് വെബ് പോർട്ടലിലൂടെ കർഷക രജിസ്ട്രേഷൻ നടത്തണം.
ആദ്യമായി രജിസ്റ്റർ ചെയ്യുന്നവർ ആധാർ നന്പർ, മൊബൈൽ നന്പർ, ബാങ്ക് അക്കൗണ്ട് നന്പർ, കൃഷി സ്ഥലത്തിന്റെ വിവരങ്ങൾ എന്നിവ കൃത്യമായി സൈറ്റിൽ രേഖപ്പെടുത്തണം.
രജിസ്റ്റർ ചെയ്യുന്പോൾ ലഭിക്കുന്ന നന്പറും പാസ്വേഡും ഭാവിയിലെ എല്ലാ നടപടികൾക്കായും സൂക്ഷിച്ച് വയ്ക്കേണ്ടതാണ്.സംശയങ്ങൾക്ക് സമീപത്തെ കൃഷിഭവനുമായോ 1800- 425- 1661 എന്ന ടോൾഫ്രീ നന്പറിലോ ബന്ധപ്പെടാം.