തിരുവനന്തപുരം: വൈദ്യുതി ബോർഡ് 12 ഡാമുകളിലെ ജലമാണ് നദികളിലേക്ക് ഒഴുക്കിവിടുന്നത്. ഇടുക്കി, ഇടമലയാർ, കക്കി, മാട്ടുപ്പെട്ടി, പൊൻമുടി, പന്പ, പൊരിങ്ങൽക്കുത്ത്, കുണ്ടള, കല്ലാർകുട്ടി, ലോവർ പെരിയാർ, മൂഴിയാർ, കല്ലാർ ഡാമുകളിലെ വെള്ളം ഒഴുക്കിവിടുകയാണ്.
ഇടുക്കിയിൽനിന്ന് 100 ക്യൂമെക്സ് ജലം ദിവസേന ഒഴുക്കിവിടുന്നു.
ഇന്ന് മഴയില്ലാതിരിക്കുകയും ഗ്രീൻ അലർട്ട് പിൻവലിക്കുകയും ചെയ്താൽ ഒഴുക്കുന്ന ജലത്തിന്റെ അളവ് കുറയ്ക്കുകയോ ഷട്ടർ അടയ്ക്കുകയോ ചെയ്യും. ഇടമലയാറിൽനിന്ന് ജലമൊഴുക്കുന്നത് 80 ക്യൂമെക്സാക്കി പുനഃക്രമീകരിക്കും.
123 ക്യൂമെക്സ് ജലമാണ് ഇടമലയാറിൽനിന്നു പുറത്തേക്കൊഴുക്കിയിരുന്നത്. രണ്ടു ഗേറ്റുകൾ 80 സെന്റീമീറ്റർ വീതം ഉയർത്തിയിരിക്കുന്നത് 50 സെന്റിമീറ്ററിലേക്ക് താഴ്ത്തും. പന്പ ഡാമിലെ ഗേറ്റുകൾ 30 സെന്റിമീറ്ററായി ക്രമീകരിച്ച് 10 ക്യൂമെക്സ്് ജലം പുറത്തേക്കൊഴുക്കും. രണ്ടു ഗേറ്റുകളും 45 സെന്റിമീറ്റർ ഉയർത്തി 14 ക്യൂമെക്സ് ജലമാണ് പുറത്തേക്കൊഴുക്കിയിരുന്നത്.
മഴ കുറവായതിനാൽ ബാണാസുര സാഗറിൽ മഴയുടെ തീവ്രത അനുസരിച്ച് ക്രമീകരിക്കും. ബാക്കി ഡാമുകളുടെ സംഭരണശേഷി മഴയുടെ തീവ്രത അനുസരിച്ചും നീരൊഴുക്കിന് അനുസരിച്ചും അതതു സമയം ക്രമീകരിക്കുമെന്ന് വൈദ്യുതി ബോർഡ് അറിയിച്ചു.