തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് കോവിഡ് 19 വാക്സിനേഷന് ഉറപ്പാക്കാന്‍ പ്രത്യേക പദ്ധതി തയാറാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.
ക്യാമ്പുകളില്‍ കഴിയുന്നവരില്‍ ആദ്യ ഡോസ് വാക്സിന് എടുക്കാനുള്ളവരുടെയും രണ്ടാം ഡോസ് എടുക്കാന്‍ കാലാവധിയെത്തിയവരുടെയും വിവരങ്ങള്‍ ശേഖരിച്ചാണ് വാക്സിനേഷന് നടത്തുന്നത്. സ്ഥല സൗകര്യമുള്ള ക്യാമ്പുകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ നേരിട്ടെത്തി വാക്സിന് നല്‍കും. അല്ലാത്തവര്‍ക്ക് തൊട്ടടുത്തുള്ള സര്‍ക്കാരാശുപത്രിയില്‍ വാക്സിനേഷന് എടുക്കാനുള്ള സൗകര്യമൊരുക്കും. മൊബൈല്‍ വാക്സിനേഷന് യൂണിറ്റുകളുടേയും സേവനം ഉറപ്പാക്കുന്നതാണ്.
വാക്സിനെടുക്കേണ്ട ജനസംഖ്യയുടെ 94.17 ശതമാനം പേര്‍ക്ക് (2,51,52,430) ആദ്യ ഡോസും 47.03 ശതമാനം പേര്‍ക്ക് (1,25,59,913) രണ്ടാം ഡോസും നല്കി. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 3,77,12,343 ഡോസ് വാക്സിനാണ് ഇതുവരെ നല്‍കിയത്.