കൊച്ചി: ശബരിമലയില്‍ തിരക്കു നിയന്ത്രിക്കാനുള്ള വെര്‍ച്വല്‍ ക്യൂ സംവിധാനത്തിന്റെ നിയന്ത്രണം പോലീസിനെ ആരാണ് ഏല്‍പ്പിച്ചതെന്നും ഇതിനു ഹൈക്കോടതിയുടെ അനുമതിയുണ്ടായിരുന്നോയെന്നും ഡിവിഷന് ബെഞ്ച് ആരാഞ്ഞു.
വെര്‍ച്വല്‍ ക്യൂവിന്റെ നിയന്ത്രണം ദേവസ്വം ബോര്‍ഡിനെ ഏല്‍പ്പിക്കുന്നതല്ലേ ഉചിതമെന്നു ചോദിച്ച ഡിവിഷന് ബെഞ്ച് വെര്‍ച്വല്‍ ക്യൂ സംവിധാനത്തിന് കോടതിയുടെ അനുമതിയുണ്ടെങ്കില്‍ രേഖകള്‍ ഹാജരാക്കാനും നിര്‍ദേശം നല്കി.
കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് ഏര്‍പ്പെടുത്തിയ വെര്‍ച്വല്‍ ക്യൂ സംവിധാനം ദേവസ്വം ബോര്‍ഡിനു കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണ് ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് പി.ജി. അജിത് കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഇക്കാര്യം വാക്കാല്‍ ചോദിച്ചത്. ഹര്‍ജികള്‍ 26നു പരിഗണിക്കാനായി മാറ്റി.