തിരുവനന്തപുരം: ഏതെങ്കിലും ഒരു വിഷയത്തിലെ ബിടെക് ബിരുദത്തോടൊപ്പം മറ്റൊരു വിഷയത്തിൽ മൈനർ ബിരുദവും കൂടി നൽകുന്ന മൈനർ ഇൻ എൻജിനിയറിംഗ് എന്ന ആശയം എ. പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല നടപ്പിലാക്കുന്നു. ഇത്തരത്തിലുള്ള ആദ്യ ബാച്ച് 2023ൽ പുറത്തിറങ്ങും.
വിദ്യാർഥികൾക്ക് അവർ തെരഞ്ഞെടുക്കുന്ന എൻജിനിയറിംഗ് ശാഖയിൽ ബിരുദം ലഭിക്കുന്നതിനൊപ്പം മറ്റൊരു എൻജിനിയറിംഗ് ശാഖയിൽ മൈനർ ബിരുദം കൂടി ലഭിക്കുന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. മൈനർ ബിരുദത്തിനായി ആ ശാഖയിലെ നാല് വിഷയങ്ങൾ കൂടി പഠിക്കുകയും ഒരു പ്രോജക്ട് വിജയകരമായി പൂർത്തിയാക്കുകയും വേണം.
ഉദാഹരണത്തിന്, സിവിൽ എൻജിനിയറിംഗ് പഠിക്കുന്ന വിദ്യാർഥി ആർക്കിടെക്ചർ വിഭാഗത്തിൽ നിന്നും നാല് അധിക വിഷയങ്ങളും ഒരു പ്രോജക്ടും കൂടി പൂർത്തിയാക്കിയാൽ ആ വിദ്യാർഥിക്ക് ‘ബിടെക് ഇൻ സിവിൽ എൻജിനിയറിംഗ് വിത്ത് മൈനർ ഇൻ ആർക്കിടെക്ചർ’ എന്ന് രേഖപ്പെടുത്തിയ ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കും. അപൂർവം സർവകലാശാലകളിലും ഐഐടികളിലുമാണ്ഈ സംവിധാനമുള്ളത്.
മൂന്നാം സെമസ്റ്റർ മുതലാണ് മൈനർ ഇൻ എൻജിനിയറിംഗ് ആരംഭിക്കുന്നത്. തുടർന്ന് വിവിധ സെമെസ്റ്ററുകളിലായി തെരഞ്ഞെടുത്ത മേഖലയിൽ നാല് വിഷയങ്ങളും ഒരു പ്രോജക്ടും എട്ടാം സെമെസ്റ്ററിനകം പൂർത്തിയാക്കി വിദ്യാർഥികൾക്ക് മൈനർ ഡിഗ്രി കൂടി കരസ്ഥമാക്കാം.
50 ലധികം മൈനർ പ്രോഗ്രാമുകളാണ് പാഠ്യപദ്ധതിയിൽ നിലവിൽ ഉൾപ്പെടിത്തിയിരിക്കുന്നത്. മെഷീൻ ലേണിംഗ്, ബയോമെഡിക്കൽ എൻജിനിയറിംഗ്, അപ്ലൈഡ് മാത്തമാറ്റിക്സ്, റോബോട്ടിക്സ്, മെറ്റീരിയൽ സയൻസ്, സ്മാർട്ട് മാനുഫാക്ചറിംഗ് തുടങ്ങിയ സാങ്കേതിക മേഖലകളും മൈനർ കോഴ്സുകളിൽ ഉൾപ്പെടുന്നു.